സൗദിയിൽ ഇന്ത്യക്കാരനെ കൊന്ന അഞ്ച് പേരെ വധശിക്ഷക്ക് വിധേയരാക്കി
ഇീസ്റ്റേൺ പ്രൊവിൻസിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്ഥാവിച്ചു.
പ്രതികളായ നാല് സൗദി പൌരന്മാരെയും ഒരു ഇന്ത്യക്കാരനെയുമാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.
കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാരനായ സമീർ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോയ പ്രതികൾ അയാൾ മരിക്കുന്നത് വരെ മർദ്ദിക്കുകയായിരുന്നു.
വിചാരണയിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞ കോടതി പ്രതികൾക്ക് വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ചെയ്തു.
തുടർന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഈസ്റ്റേൺ പ്രൊവിൻസിൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മാന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
