സോഷ്യൽ മീഡിയയിൽ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യം പോസ്റ്റ് ചെയ്ത വിദേശിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു
സൗദിയിൽ വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തു.
മരിച്ചവരെ കൊണ്ടുപോകാൻ നിയുക്തമാക്കിയ വാഹനത്തിൽ ഒരാളുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യം പ്രതി ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു.
ജിദ്ദ പൊലീസാണ് ഇന്തോനേഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നിയമ നടപടികൾക്ക് ശേഷം അന്വേഷണം പൂർത്തിയാക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സൗദിയിൽ വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും, പിഴയും തടവും ലഭിക്കാൻ കാരണമായ കുറ്റകൃത്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
