Sunday, September 22, 2024
Saudi ArabiaTop Stories

വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് ടയർ പൊട്ടിയാൽ ചെയ്യേണ്ട 6 കാര്യങ്ങൾ ഓർമ്മിപ്പിച്ച് സൗദി മുറൂർ

വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് ടയർ പൊട്ടിയാൽ ഡ്രൈവർ ചെയ്യേണ്ട 6 കാര്യങ്ങൾ ഓർമ്മിപ്പിച്ച് സൗദി ട്രാഫിക് വിഭാഗം.

വാഹനത്തിലുള്ളവരുടെ സുരക്ഷയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാൻ ഈ 6 നിർദ്ദേശങ്ങൾ  സഹായിക്കും. അവ താഴെ കൊടുക്കുന്നു.

വാഹനത്തിൻ്റെ ദിശ നിയന്ത്രിക്കാൻ സ്റ്റിയറിംഗ് വീൽ മുറുകെ പിടിക്കുക, ആക്സിലറേറ്ററിൽ നിന്ന് നിങ്ങളുടെ കാൽ ഉയർത്തുക, എമർജൻസി സിഗ്നൽ ഓണാക്കുക.

അതോടൊപ്പം, ഈ സാഹചര്യത്തിൽ  ബ്രേക്കിൽ കാൽ അമർത്തരുത്, റോഡ് വലത് വശത്ത് നിന്ന് കാലിയാണെന്ന് ഉറപ്പാക്കുക, തുടർന്ന് ക്രമേണ വാഹനവുമായി വലത് ട്രാക്കിലേക്ക് നീങ്ങുക എന്നിവയാണ് 6 നിർദ്ദേശങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്