സൗദി മരുഭൂമിയിൽ കുടുങ്ങി ദാഹിച്ച് വലഞ്ഞ് ഇന്ത്യക്കാരനും സുഡാനിക്കും ദാരുണാന്ത്യം
സൗദിയിലെ റുബു ഉൽ ഖാലി മരുഭൂമിയിൽ കുടുങ്ങി ഇന്ത്യക്കാരനും സുഹൃത്തായ സുഡാനി പൗരനും ദാരുണാന്ത്യം.
തെലങ്കാനയിൽ നിന്നുള്ള 27 കാരനായ മുഹമ്മദ് ഷെഹ്‌സാദ് ഖാനും സുഡാനി സഹപ്രവർത്തകനുമാണ് മരുഭൂമിയിൽ കുടുങ്ങി ദാഹിച്ച് വലഞ്ഞ് മരിച്ചത്.
ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ഷെഹ്സാദും സുഡാനീസ് സഹപ്രവർത്തകനും മരുഭൂമിയിൽ വഴിതെറ്റിയപ്പോഴാണ് സംഭവം. ഷെഹ്സാദിന്റെ ഫോൺ ബാറ്ററി തീർന്നതിനാൽ ഇരുവർക്കും ആരെയും സഹായത്തിനായി വിളിക്കാൻ കഴിഞ്ഞിരുന്നില്ല.
താമസിയാതെ, അവരുടെ വാഹനത്തിലെ ഇന്ധനം തീരുകയും, രണ്ട് പേർക്കുമുള്ള ഭക്ഷണവും വെള്ളവും തീരുകയും ചെയ്തതോടെ കനത്ത ചൂടിൽ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി സൗദിയിൽ ഒരു ടെലികമ്യൂണിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഷെഹസാദ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
