Saturday, September 21, 2024
Kerala

കരിപ്പൂർ എയർപോർട്ടിലെ അന്യായ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും

മലപ്പുറം:കാലിക്കറ്റ് എയർപോർട്ടിൽ പുതുതായി ഏർപ്പെടുത്തിയ അന്യായമായി വർദ്ധിപ്പിച്ച പാർക്കിങ്ങ് ഫീസ്, പ്രവേശന ഫീസ് കുറക്കുക,പ്രവാസിയാത്രക്കർക്ക് ബുദ്ധിമുട്ടാവുന്ന വാഹനങ്ങളുടെ നീണ്ട ക്യൂ കുറക്കാൻ പുതിയ കൗണ്ടർ സ്ഥാപിക്കുക,ടോൾബൂത്തിലെ അന്യസംസ്ഥാതൊഴിലാളികളുടെ മനുഷ്യത്തരഹിതമായ പെരുമാറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജിദ്ദ -മലപ്പുറം ജില്ലാ കെ.എം സി സി കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിക്ഷേധമാർച്ചും,ധർണ്ണയും 26-08-24 തിങ്കളാഴ്ച രാവിലെ 8:30 ന് ഹജ്ജ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിക്കും.

രാജ്യസഭ എം പി അഡ്വ.ഹാരിസ് ബീരാൻ,എം എൽ എമാരായ പി അബ്ദുൽ ഹമിദ് മാസ്റ്റർ, ടി.വി.ഇബ്രാഹിം,ജനപ്രതിനിധികൾ,കെ എംസി.സി നേതാക്കൾ എന്നിവർ സംബന്ധിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നവർ രാവിലെ 8:30 ന് ഹജ്ജ് ഹൗസ് പരിസരത്ത് എത്തിചേരണമന്ന് ജിദ്ദ- മലപ്പുറംജില്ലാ കെഎംസിസി പ്രസിഡൻറ് ഇസ്മായിൽ മുണ്ടുപറമ്പ്,ചെയർമാൻ കെ.കെ. മുഹമ്മദ് എന്നിവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്