സൗദിയിൽ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ദമാം: സൗദിയിലെ അൽഖോബാറിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ത്രിക്കരുവ സ്വദേശികളായ അനൂപ് മോഹന്‍ (37) ഭാര്യ രമ്യ മോള്‍ (28) എന്നിവരെയാണ് ഖോബാർ തുഖ്ബയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇവരുടെ അഞ്ചു വയസ്സുള്ള മകളുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോൾ തൂങ്ങി നില്‍ക്കുന്ന ഭർത്താവിനെയും സമീപത്തെ കട്ടിലില്‍ മരിച്ചു കിടക്കുന്ന ഭാര്യയുടെയും മൃതദേഹങ്ങള്‍ കാണാനിടയാകുകയായിരുന്നു.
രണ്ട് മൂന്ന് ദിവസമായി അമ്മ കട്ടിലിൽ മിണ്ടാതെ കിടക്കുകയാണ് എന്നായിരുന്നു കുഞ്ഞിന്റെ മൊഴി.
കുഞ്ഞിനെയും തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം നടത്തിയതായും കുഞ്ഞിന്റെ കരച്ചിൽ കണ്ട് അച്ഛൻ പുറത്ത് പോകുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
