തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ഒരു ഗാർഹിക തൊഴിലാളിയുടെ ഹുറൂബ് ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കി മന്ത്രാലയം

സൗദിയിലെ ഒരു ഗാർഹിക തൊഴിലാളിയുടെ ഹുറൂബ് (തൊഴിലിടത്തിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) നീക്കം ചെയ്യാൻ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം.

ഗാർഹിക തൊഴിലാളിയെ ഹുറൂബാക്കി ഒരു വർഷം കഴിഞ്ഞാൽ പിന്നെ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കില്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

അതേ സമയം ഒരു തൊഴിലാളിയെ ഹുറൂബാക്കി 15 ദിവസത്തിനുള്ളിൽ കഫീലിനു ഹുറൂബ് സൗജന്യമായിത്തന്നെ നീക്കം ചെയ്യാൻ അവസരമുണ്ട്.

കഫീലിന് അബ്ഷിർ വഴിയും നേരിട്ട് മന്ത്രാലയത്തെ സമീപിച്ചുമെല്ലാം ഹുറൂബ് ഒഴിവാക്കാൻ ശ്രമിക്കാം. ഇതിനു കഫീലിന്റെ സ്ഥാപനം നിലവിൽ ഉണ്ടായിരിക്കണം, തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന തൊഴിലാളിയുടെ പരാതി നിലവിൽ ഉണ്ടാകാൻ പാടില്ല, തൊഴിലാളി തർഹീലിൽ (താത്ക്കാലിക നാട് കടത്ത് കേന്ദ്രം) ആയിരിക്കാൻ പാടില്ല എന്നീ വ്യവസ്ഥകൾ ഉണ്ടെന്നോർക്കുക.

അതേ സമയം ഒരു തൊഴിലാളിയെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് അയാൾക്ക് തെളിയിക്കാൻ സാധിച്ചാൽ ലേബർ ഓഫീസ് മുഖേന അയാൾക്ക് സ്പോൺസർഷിപ്പ് മാറ്റമോ നിയമപരമായ ഫൈനൽ എക്സിറ്റോ എല്ലാം ലഭ്യമാകും. ഇങ്ങനെയുള്ളവർ കുറുക്കു വഴികളിലൂടെ സൗദിയിൽ നിന്ന് പുറത്ത്‌ കടക്കാൻ ശ്രമിക്കുന്നതിനു പകരം നിയമപരമായി ഹുറൂബ് ഒഴിവാക്കാൻ ശ്രമിച്ചാൽ പിന്നീടുള്ള സൗദി പ്രവേശനത്തെ അത് ബാധിക്കുകയില്ല എന്നോർക്കുക.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്