തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ശനിയാഴ്ച വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വ മുതൽ ശനി വരെ ശക്തമായ മഴയും വെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണത്തെത്തുടർന്ന് ജാഗ്രതാ നിർദ്ദേശം നൽകി സിവിൽ ഡിഫൻസ്.

മുന്നറിയിപ്പ് പ്രകാരം സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലെയും വ്യത്യസ്ത സ്ഥലങ്ങളിൽ ശക്തമായയും മിതമായതുമായ മഴക്കും മഞ്ഞ് വീഴ്ചക്കും വെള്ളപ്പാച്ചിലിനുമെല്ലാം സാധ്യതയുണ്ട്.

ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളക്കെട്ടുകളെ സമീപിക്കരുതെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്