സൗദിയിൽ വാടക നൽകാൻ നിലവിലുള്ളത് മൂന്ന് പേയ്മെന്റ് സംവിധാനങ്ങളെന്ന് ഈജാർ
സൗദി അറേബ്യയിൽ വാടക നൽകാൻ മൂന്ന് പേയ്മെന്റ് സംവിധാനങ്ങളാണ് നിലവിൽ ഉള്ളതെന്ന് ഈജാർ പ്ലാറ്റ്ഫോം അറിയിച്ചു.
മദ, ആപ്പിൾ പേ, സദാദ് എന്നിവയിൽ എന്തെങ്കിലും ഒരു മാർഗ്ഗം ഉപയോഗിച്ചു വേണം വാടക നൽകാൻ. 153 ആണ് ഈജാറിന്റെ സദാദ് നമ്പർ.
വിസ കാർഡ് വഴിയുള്ള പേയ്മെൻ്റ് സേവനം നിലവിൽ ലഭ്യമല്ലെന്നും, മുകളിൽ സൂചിപ്പിച്ച എന്തെങ്കിലും ഒരു സംവിധാനം ഉപയോഗിച്ച് വാടക നല്കണമെന്നും പ്ലാറ്റ്ഫോം അറിയിച്ചു.
വിസ കാർഡ് ഉപയോഗിച്ച് വാടക നൽകാമോ എന്ന ഒരു ചോദ്യത്തിന് മറുപടിയായിക്കൊണ്ടാണ് ഈജാർ ഇത് വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa