സൗദി ലീഗിൽ ഒന്നര വർഷത്തിനു ശേഷം ആദ്യ പരാജയം നുണഞ്ഞ് അൽ ഹിലാൽ
സൗദി റോഷൻ ലീഗിൽ ഒന്നര വർഷത്തിനിടെ ആദ്യമായി അൽ ഹിലാൽ പരാജയമറിഞ്ഞു.
ഇന്നലെ നടന്ന, ഈ സീസണിലെ 11-ആം റൗണ്ട് മത്സരത്തിൽ 3 – 2 ന് അൽ ഖലീജ് അൽ ഹിലാലിനെ തോൽപ്പിച്ചതോടെയായിരുന്നു ഹിലാലിന്റെ വിജയ പരമ്പരക്ക് അവസാനമായത്.
ലോകപ്രശസ്ത ഗോൾകീപ്പർ യാസീൻ ബോണോയും സൂപ്പർ താരങ്ങളായ സാലിം ദോസരിയും മിട്രോവിച്ചും അടക്കമുള്ളവരുള്ളവർ അണി നിരന്ന ഹിലാലിനെയാണ് ഖലീജ് തകർത്തത് എന്നത് ശ്രദ്ധേയമാണ്.
നിലവിൽ ഫുട്ബോൾ ചരിത്രത്തിൽ എറ്റവും കൂടുതൽ തുടർ വിജയങ്ങൾ നേടിയ ക്ലബ് അൽ ഹിലാൽ ആണ്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഹിലാൽ ഈ നേട്ടം കൈവരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
