ഇന്ത്യക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തി; സൗദിയിൽ പാകിസ്ഥാനി അറസ്റ്റിൽ
സൗദിയിൽ ഇന്ത്യക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം അപഹരിച്ച കേസിൽ പാകിസ്ഥാൻ സ്വദേശിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
മോഷണത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ മക്ക മേഖലാ പോലീസ് പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.
ജിസാനിൽ ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് 131 കിലോ മയക്കുമരുന്ന് കടത്തിയ കേസിൽ മറ്റൊരു പാകിസ്ഥാൻ സ്വദേശിയും അറസ്റ്റിലായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa