തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദിൽ ലെബനാനി പൗരനെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ഈജിപ്തുകാരനായ പ്രതി അഹ്മദ് അതിയ്യ ലെബനാനി പൗരനായ ഹുസൈൻ അലിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

അതേ സമയം മക്ക പ്രവിശ്യയിൽ മയക്ക് മരുന്ന് കേസിൽ ഒരു പാകിസ്ഥാനിയെയും വധ ശിക്ഷക്ക് വിധേയനാക്കിയതായി മന്ത്രാലയം പ്രസ്താവിച്ചു.

അക്തർ മുനീർ എന്ന പാകിസ്ഥാനിയെയാണ് സൗദിയിലേക്ക് ഹെറോയിൻ കടത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്