തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് ഉയർന്ന അഞ്ച് പുതിയ സംശയങ്ങൾക്ക് മറുപടി നൽകി ജവാസാത്ത്

ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് ഉയർന്ന അഞ്ച് പുതിയ സംശയങ്ങൾക്ക് സൗദി ജവാസാത്ത് ഔദ്യോഗിക അക്കൗണ്ടിലൂടെ മറുപടി നൽകി. ചോദ്യങ്ങളും മറുപടികളും താഴെ നൽകിയിരിക്കുന്നു.

ചോദ്യം: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഫീസ് എത്രയാണ്? ഉത്തരം: ഫൈനൽ എക്സിറ്റ് വിസ യാതൊരു ഫീസും ഇല്ലാതെ ഇലക്ട്രോണിക് ആയി ഇഷ്യു ചെയ്യാവുന്നതാണ്.

ചോദ്യം: എന്റെ ഇഖാമായിൽ 41 ദിവസം കാലാവധി ബാാക്കിയുണ്ട്. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സ്വീകരിക്കെണ്ട നടപടി എന്ത്? ഉത്തരം: തൊഴിലുടമക്കും കുടുംബ നാഥനും ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാം. ഇഖാമയിൽ ബാക്കിയുള്ള ദിവസങ്ങൾക്ക് അനുസൃതമായിരിക്കും എക്സിറ്റ് വിസ കാലാവധി.

ചോദ്യം: എന്റെ ഇഖാമയിൽ 28 ദിവസം കാലാവധി ബാക്കിയുണ്ട്. എനിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കുമോ? ഉത്തരം: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇഖാമ കാലാവധി 30 ദിവസത്തിൽ താഴെയാകാൻ പാടില്ല എന്നാണ്‌ നിയമം.

ചോദ്യം: ഫൈനൽ എക്സിറ്റ് വിസ കാൻസൽ ചെയ്യാൻ പറ്റുമോ? ഉത്തരം: തൊഴിലുടമക്കും കുടുംബ നാഥനും ഫൈനൽ സാധുതയുള്ള ഫൈനൽ എക്സിറ്റ് വിസ ഇലക്ട്രോണിക് ആയി കാൻസൽ ചെയ്യാൻ സാധിക്കും.

ചോദ്യം: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാനുള്ള നടപടി എന്താണ്? ഉത്തരം: തൊഴിലുടമക്കും കുടുംബ നാഥനും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ, അബഷിർ ബിസിനസ്, മുഖീം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഒരു വിദേശിയുടെ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കും.

നേരത്തെയുണ്ടായിരുന്ന ഫൈനൽ എക്സിറ്റ് വിസ ചട്ടങ്ങളിൽ മാറ്റം വരുത്തിയ റിപ്പോർട്ട് അറേബ്യൻ മലയാളി മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. വിശദമായി അറിയാൻ ക്ലിക്ക് ചെയ്യുക 👉 https://arabianmalayali.com/2025/01/09/53942/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്