മലപ്പുറത്ത് ആടിനെ മേക്കാൻ പോയ വീട്ടമ്മ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇവർ ആടിനെ മേക്കാൻ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. റോഡിൽ നിന്ന് ഏകദേശം ഒരുകിലോമീറ്ററോളം ഉള്ളിലായായിരുന്നു സംഭവം നടന്നത്.
ഇന്ന് രാവിലെയായിരുന്നു സരോജിനി ആടിനെ മേയ്ക്കാൻ പോയത്..നിലമ്പൂർ കരുളായി വനമേഖലയിലാണ് ഇവർ താമസിക്കുന്ന കോളനി സ്ഥിതി ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
