Wednesday, January 22, 2025
Saudi ArabiaTop Stories

സൗദിയിൽ ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബംഗ്ലാദേശികൾ അറസ്റ്റിൽ

സൗദിയിൽ ലൈംഗിക അർത്ഥമുള്ള ദൃശ്യ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് രണ്ട് വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്മെന്റാണ് ബംഗ്ളാദേശ് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ഇതിന് പുറമെ പൊതു ധാർമ്മികത ലംഘിച്ച കുറ്റത്തിന് മറ്റൊരു ബംഗ്ലാദേശിയെയും അറസ്റ്റ് ചെയ്തു. നിയമ നടപടികൾക്ക് ശേഷം മൂന്ന് പ്രതികളെയും പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറി.

മൂന്ന് പ്രതികളുടെയും ചിത്രങ്ങളടക്കം പൊതു സുരേക്ഷാ വിഭാഗം അവരുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലാണ് അറസ്റ്റ് വിവരം അറിയിച്ചത്.

വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കവർച്ച നടത്തിയതിന് രണ്ട് യെമൻ സ്വദേശികളും റിയാദ് പൊതുസുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa