തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മുഹമ്മദ്‌ ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു

റിയാദ്: മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ മകൻ മുഹമ്മദ്‌ ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

മുഹമ്മദ്‌ ബിൻ ഫഹദ് രാജകുമാരൻ നേരത്തെ ഈസ്റ്റേൺ പ്രവിശ്യാ ഗവർണ്ണർ ആയി സേവനം ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയ്ക്കകത്തും പുറത്തുമുള്ള വിവിധ മനുഷ്യവികസന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സേവിക്കുന്നതിനായി അദ്ദേഹം വിവിധ സംരംഭങ്ങളും പരിപാടികളും ആരംഭിച്ചിരുന്നു.

ബുധനാഴ്ച ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് അസ്വർ നമസ്ക്കാരാനന്തരം രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്