തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സിൽവാർ വെടിയേറ്റ് കൊല്ലപ്പെട്ടു

സ്വീഡനിൽ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ചതിലൂടെ കുപ്രസിദ്ധനായ സിൽവാർ മോമിക കൊല്ലപ്പെട്ട നിലയിൽ.

38-കാരനായ ഇറാഖി അഭയാർഥിയായ സിൽവാറിനെ ഒരു അപാർട്ട്മെന്റിൽ ആണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്, രാത്രി 11 മണിക്ക് ശേഷം ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പ് നടന്നതായി പോലീസിനും മെഡിക്കൽ ടീമിനും റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

സിൽ വാർ വിശുദ്ധ ഖുർ ആൻ കോപ്പി കത്തിച്ചത് ഇസ് ലാമിക ലോകത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും സ്വീഡിഷ് നയതന്ത്ര ബന്ധങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്