സൗദിയിലേക്ക് കൊക്കെയിൻ കടത്താൻ ശ്രമിച്ച വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
മദീന: രാജ്യത്തേക്ക് കൊക്കെയിൻ കടത്താൻ ശ്രമിച്ച വിദേശിയുടെ വധശിക്ഷ മദീനയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
നൈജീരിയൻ പൗരൻ സോലാ യമൂനിനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്. പ്രതിക്ക് വധശിക്ഷ നടപ്പാക്കുന്നതിനുള്ള കോടതി വിധിയെ ഉന്നത കോടതികൾ ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്തുകാർക്കും പ്രമോട്ടർമാർക്കും എതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ ചുമത്തുന്നതിനുമുള്ള സൗദി ഭരണകൂടത്തിന്റെ താത്പര്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa