റിയാദിൽ വേശ്യാവൃത്തിയിലേർപ്പെട്ട മൂന്ന് വിദേശ സ്ത്രീകൾ അറസ്റ്റിൽ
റിയാദിൽ വേശ്യാവൃത്തി നടത്തിയ മൂന്ന് സ്ത്രീകളെ, കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു.
റിയാദിലെ ഒരു ഹോട്ടലിൽ വെച്ചാണ് വിദേശികളായ മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം പൂർത്തിയാക്കാൻ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് സുരക്ഷാ അധികൃതർ വിശദീകരിച്ചു.
സമാനമായ മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ അഞ്ച് പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa