തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ്  മരിച്ചു

ജിദ്ദ: മലപ്പുറം എടവണ്ണ ഒതായി സ്വദേശി ജിദ്ദയിൽ മരിച്ചു. പാറക്കതൊടിക സമീർ അലി (41) ആണ് മരിച്ചത്.

അസുഖ ബാധിതനായതിനെത്തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സമീർ.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ജിദ്ദ ഹയുസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു സമീർ.

മരണാനന്തര നടപടിക്രമങ്ങൾ നാട്ടുകാരുടെയും ബാർബർ കൂട്ടായ്മ, കെ.എം.സി.സി വെൽഫയർ വിങ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്