ജാഗ്രതൈ; maragatty-യുടെ ചിക്കൻ സ്റ്റോക്ക് ഉപയോഗത്തിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്
ഈജിപ്ത് ബ്രാൻഡ് ആയ (maragatty) ചിക്കൻ സ്റ്റോക്ക് ഉൽപ്പന്നത്തിനെതിരെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് മുന്നറിയിപ്പ് നൽകി.
480 ഗ്രാം പാക്കേജുകളിൽ പായ്ക്ക് ചെയ്തതും 11/1/2026 എന്ന എക്സ്പിയറി തീയതിയുമുള്ള ഈ ഉൽപ്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്.
നിരോധിത കൃത്രിമ നിറങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട്, ഉപഭോക്താവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇവ ഉപയോഗിക്കുന്നതിനു നിരോധനമേർപ്പെടുത്തി.
ഈ ഉല്പന്നം ഇറക്കുമതി ചെയ്യുന്ന കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം, വിപണിയിൽ നിന്ന് ഇത് പിൻവലിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഉടനടി അത് നശിപ്പിക്കാനും അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഭക്ഷ്യ സംവിധാനവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിക്കുന്നത് കുറ്റവാളികൾക്ക് 10 വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa