നാട്ടിൽ പോകാനിരുന്ന ദിവസം സൗദി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ശനിയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ദമാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59)ആണ് അല്‍ ഖോബാര്‍ റാക്കയിൽ കുഴഞ്ഞ് വീണു മരിച്ചത്.
റാക്കയിൽ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് തന്റെ വാഹനത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ സുഹ്യത്തുക്കള്‍ ഉമ്മറിനെ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന ഉമ്മർ 28 വര്‍ഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്.
മരണ വിവരമറിഞ്ഞ് മകന്‍ ഹംസ (അബഹ), സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദ് അബഹയിലുണ്ട്. ഷരീഫയാണ് ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്. ഖോബാര്‍ റാക്കയിലെ അല്‍ സലാം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് അല്‍ ഖോബാര്‍ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാല്‍ ആനമങ്ങാട്, സാമുഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാട് എന്നിവര്‍ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
