Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഹോട്ടൽ ബുക്കിങ്ങിനായി പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു

സൗദി അറേബ്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലെ ഹോട്ടൽ റിസർവേഷനുകൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം stayKSA നിലവിൽ വന്നു.

സിയാദ് ഹോൾഡിംഗിന്റെ കീഴിലുള്ള ഈ സംരംഭം രാജ്യത്തുടനീളമുള്ള ഹോട്ടൽ റിസർവേഷനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് stayksa.com.

റിയാദ്, ജിദ്ദ, മദീന, ദമ്മാം, ഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബജറ്റ് സൗകര്യങ്ങൾ മുതൽ ആഢംബര ഹോട്ടലുകൾ വരെയുള്ള വൈവിധ്യമാർന്ന താമസ സ്ഥലങ്ങൾ StayKSA യുടെ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും.

പ്രാദേശിക, അന്തർദേശീയ സഞ്ചാരികൾക്ക് മികച്ച താമസ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് StayKSA പ്രവർത്തിക്കുന്നത്.

സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നൂതനമായ ഡിജിറ്റൽ പരിഹാരങ്ങൾ നൽകാനും ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa