വിസിറ്റിംഗ് വിസക്കാരെ മക്കയിലേക്ക് കൊണ്ടുപോകരുത്; ആവർത്തിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
സന്ദർശക വിസയിൽ സൗദിയിലെത്തിയവരെ മക്കയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
ഹജ്ജ് ചട്ടങ്ങൾ നിലനിൽക്കുന്ന ദുൽഹജ്ജ് 14 വരെ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ഇതിന് പുറമെ ഇവരെ മക്കയിലേക്ക് കടത്താൻ ഉപയോഗിക്കുന്ന വാഹനം പിടിച്ചെടുക്കാൻ യോഗ്യതയുള്ള കോടതിയോട് ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം വിസിറ്റിംഗ് വിസയിലെത്തിയ 42 വിദേശികളെ മക്കയിൽ നിന്നും ഹജ്ജ് സുരക്ഷാ സേന പിടികൂടിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa