തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിലെ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കുറക്കാൻ മന്ത്രിയുടെ നിർദ്ദേശം

മക്ക: ഹജ്ജ് സീസണിൽ മക്കയിലെ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറക്കാൻ പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നിർദ്ദേശം നൽകണമെന്ന് ഇസ് ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് മന്ത്രാലയത്തിന്റെ മക്ക മേഖല ബ്രാഞ്ചിനോട് നിർദ്ദേശിച്ചു.

ബാങ്കിനും ഇഖാമത്തിനും തമ്മിലുള്ള കാത്തിരിപ്പ് സമയം ഫജ്‌റിന് 15 മിനിറ്റും, ളുഹ്‌റിനും അസറിനും 10 മിനിറ്റും, മഗ്‌രിബിന് അഞ്ച് മിനിറ്റും, ഇഷാക്ക് 10 മിനിറ്റുമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മക്കയിലെ തീർത്ഥാടകർ പതിവായി സന്ദർശിക്കുന്ന എല്ലാ പള്ളികളെയും, പ്രത്യേകിച്ച് സെൻട്രൽ ഭാഗത്തും പുണ്യസ്ഥലങ്ങളിലും ഉള്ളവയെ മന്ത്രിയുടെ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്