ഇസ്രായേൽ ഇറാൻ സംഘർഷം; സൗദിയിലെ വിവിധ എയർപോർട്ടുകൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
ഇസ്രായേൽ ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയിലെ വിവിധ എയർപോർട്ടുകൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
വ്യോമാതിർത്തി അടച്ചിട്ട രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ എയർപോർട്ടിലേക്ക് പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി ആശയവിനിമയം നടത്തി സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ദമ്മാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കും, ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്ഡേറ്റുകൾ പരിശോധിക്കുന്നതിനും അപ്രതീക്ഷിത കാലതാമസങ്ങളോ മാറ്റങ്ങളോ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടും യാത്രക്കാർക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിയൻ തീർഥാടകർക്ക് അവരുടെ രാജ്യത്തേക്ക് സുരക്തിതമായി മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നത് വരെ അവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa