Wednesday, June 18, 2025
Middle EastTop Stories

ഇറാന്റെ മിസൈൽ ശേഷി ഇത്രത്തോളം ഉണ്ടെന്ന് കരുതിയില്ല; ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി

ഇറാന്റെ മിസൈൽ ശേഷി ഇത്രത്തോളം ഉണ്ടായിരിക്കുമെന്ന് തങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതമർ ബെൻ ഗ്വിർ.

തുടർച്ചയായി അഞ്ച് ദിവസവും ഇസ്രായേലിലെ തന്ത്ര പ്രധാന സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെയിലാണ് ഇപ്പോൾ ദേശീയ സുരക്ഷാ മന്ത്രിയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

പ്രമുഖ ഡോക്യുമെന്ററി ഫിലിംമേക്കർ അമീർ ബാർ-ലെവ് മന്ത്രിയോട് നിങ്ങൾ എന്തിനാണ് ഇറാനെ പ്രകോപിപ്പിക്കാൻ പോയതെന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടിയാണ് വിവാദത്തിലായത്.

“നമുക്ക് ഇറാന്റെ മിസൈൽ ശേഷികളുടെ ശക്തി മനസ്സിലാക്കാനായിരുന്നില്ല” എന്നാണ് ഇതമാർ ബെൻ ഗ്വിർ മറുപടി പറഞ്ഞത്.

ഇറാന്റെ മിസൈൽ ശേഷികൾ വളരെ ശക്തമാണ്, അവർ 2,000 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങൾ എത്തിക്കാൻ കഴിയും. ഇത് മധ്യപൂർവദേശത്തിന്റെ മുഴുവൻ ഭാഗവും യൂറോപ്പിന്റെ ഭാഗങ്ങളും ഉൾക്കൊള്ളുന്നു.

അതേസമയം ഇറാന്റെ മിസൈൽ ശേഷികളുടെ ശക്തി മനസ്സിലാക്കാൻ കഴിയാതിരുന്നത് ഇസ്രയേലി ഇന്റലിജന്റ്സിന്റെ പരാജജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa