Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് മുതൽ ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിന്റെ ആരംഭം; വാഹനങ്ങളിൽ ഈ അഞ്ച് വസ്തുക്കൾ സൂക്ഷിക്കരുതെന്ന് സിവിൽ ഡിഫൻസ്

ജിദ്ദ: സൗദിയിൽ ഇന്ന്-ശനിയാഴ്ച- ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് നൂർ അൽ-ഫലക് അസോസിയേഷൻ പ്രഖ്യാപിച്ചു.

ഇന്ന് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും തണലിന്റെ അഭാവമുണ്ടാകുമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.

അതേ സമയം വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിക്കുന്ന അഞ്ച് വസ്തുക്കൾ ഉപേക്ഷിക്കുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് വാഹനത്തിൽ സിഗരറ്റ് ലൈറ്ററുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ, പ്രഷറൈസ്ഡ് പെർഫ്യൂം കണ്ടെയ്നറുകളും ഹാൻഡ് സാനിറ്റൈസർ കണ്ടെയ്നറുകളും, തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇവ ചൂടിൽ  തീപ്പിടിക്കാനോ പൊട്ടിത്തത്തെറിക്കാനോ ഉള്ള സാധ്യത കൂടുതൽ ആയതിനാലാണീ ജാഗ്രതാ നിർദ്ദേശം.






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്