ഹോർമുസ് കടലിടുക്ക് അടക്കുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കണമെന്ന് അമേരിക്ക ചൈനയോട്
അമേരിക്ക നടത്തിയ ആക്രമണത്തിന് ശേഷം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാതിരിക്കാൻ ഇറാനെ പ്രോത്സാഹിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഞായറാഴ്ച ചൈനയോട് ആവശ്യപ്പെട്ടു.
ആഗോള എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20% ഒഴുകുന്ന ഹോർമുസ് കടലിടുക്ക് അടക്കുന്നതിനുള്ള ഒരു നടപടി ഇറാൻ പാർലമെന്റ് അംഗീകരിച്ചതായി ഇറാന്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഫോക്സ് ന്യൂസിന്റെ “സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സ് വിത്ത് മരിയ ബാർട്ടിറോമോ” എന്ന പരിപാടിയിൽ റൂബിയോയുടെ അഭിപ്രായങ്ങൾ വന്നത്.
അതെ സമയം അമേരിക്കയുടെ കഴിഞ്ഞ ദിവസത്തെ അക്രമത്തിനു ഇറാൻ ഏത് രീതിയിൽ ആയിരിക്കും അമേരിക്കയോട് പ്രതികരിക്കുക എന്നത് ലോകം ഉറ്റു നോക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
