ശത്രുവിനെ ശിക്ഷിക്കുമെന്ന് ഖാംനഇ; ഭരണമാറ്റം നടത്തുമെന്ന് ട്രംപ്
തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കെതിരായി നടത്തിയ ആക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ.
‘സിയോണിസ്റ്റ് ശത്രു വലിയ ഒരു തെറ്റ് ചെയ്തു. അതിന് ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ശിക്ഷ നൽകിക്കൊണ്ടിരിക്കുകയാണ്”- ഖാംനഇ കുറിച്ചു.
അതേ സമയം ഇറാനിൽ ഒരു ഭരണ മാറ്റം നടത്തുന്ന തരത്തിൽ യു എസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി.” ‘ഭരണമാറ്റം’ എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടായിക്കൂടാ?”- എന്നാണ് ട്രംപ് ചോദിച്ചത്.
അതേ സമയം യുദ്ധത്തിൽ ഇത് വരെയായി 950 ഇറാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
