Friday, March 6, 2026
Middle EastQatarTop Stories

ഖത്തറിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ; ഖത്തർ വ്യോമ പാത താത്കാലികമായി അടച്ചു.

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് സൈന്യം ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുള്ള ‘ശക്തവും വിജയകരവുമായ’ മറുപടിയാണിതെന്ന് ഇറാൻ്റെ സ്റ്റേറ്റ് മീഡിയ ഏജൻസിയായ തസ്നിം അറിയിച്ചു.

അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യം വച്ചുള്ള മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സായുധ സേനയുടെ ജാഗ്രതയും സ്വീകരിച്ച മുൻകരുതൽ നടപടികളും ഈ സംഭവത്തിൽ മരണമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഖത്തർ വ്യോമാതിർത്തിയും പ്രദേശവും സുരക്ഷിതമായി തുടരുന്നുവെന്നും ഏത് ഭീഷണിയും നേരിടാൻ തങ്ങളുടെ സായുധ സേന പൂർണ്ണമായും സജ്ജമാണെന്നും മന്ത്രാലയം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ മിസൈൽ ആക്രമണം. കഴിഞ്ഞ ഞായറാഴ്ചയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന് അനുമതി നൽകിയത്.

ഈ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു.

മേഖലയിലെ സംഭവവികാസങ്ങളെ തുടർന്നുണ്ടായ മുൻകരുതൽ നടപടികളുടെ ഭാഗമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളിലൊന്നാണ് ഖത്തറിലെ അൽ ഉദൈദ് എയർബേസ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa