തിങ്കളാഴ്‌ച, ജൂൺ 8, 2026
SocialTop Stories

മൂന്ന് ഭാര്യമാരിൽ 50 സന്താനങ്ങളുള്ള ഇറാഖി പൗരൻ അടുത്ത വിവാഹമാലോചിക്കുന്നു

മൂന്ന് ഭാര്യമാരിലായി 50 മക്കളുള്ള ഒരു ഇറാഖി പൗരൻ ഇനിയും ഒരു വിവാഹം കൂടി കഴിക്കാൻ ആലോചനകൾ നടത്തുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിലാണു ഇയാൾ ഇക്കാര്യം അറിയിച്ചത്.

ഇദ്ദേഹത്തിൻ്റെ കുട്ടികളിൽ അധികവും ചെറിയ പ്രായത്തിലുള്ളവരാണ്. എങ്കിലും ഇനിയും ഒരു വിവാഹം കൂടി കഴിക്കാൻ ആഗ്രഹിക്കുന്നതായും കുട്ടികളുടെ എണ്ണം ഇനിയും വർധിപ്പിക്കാനുദ്ദേശിക്കുന്നതായും ഇദ്ദേഹം ഇൻ്റർവ്യുവിൽ പറഞ്ഞു.

ഒരു സമയത്തെ ഒരുമിച്ച് കൂടലിനു മാത്രം 10 കിലോഗ്രാം ഭക്ഷണമാണു ആവശ്യം വരുന്നതെന്നും ആഴ്ചയിൽ 6 ലക്ഷം ഇറാഖി ദീനാറിനടുത്ത് (35,000 ഇന്ത്യൻ രൂപ) കുടുംബം പോറ്റാൻ ചെലവ് വരുന്നതായും പറഞ്ഞ ഇദ്ദേഹം താൻ ഈ അവസ്ഥയിലും അതീവ സന്തുഷ്ടനാണെന്നും നാലാം വിവാഹമാണു ലക്ഷ്യമെന്നും അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്