Friday, March 6, 2026
Saudi ArabiaTop Stories

ജംറത്ത് അൽ-ഖൈസ് ആരംഭിച്ചു; സൗദി അറേബ്യ ഇനി കത്തുന്ന ചൂടിലേക്ക്

സൗദി അറേബ്യയിൽ വർഷത്തിലെ ഏറ്റവും കടുത്ത ചൂടേറിയ കാലാവസ്ഥാ ഘട്ടമായ “ജംറത്ത് അൽ-ഖൈസ്” ഇന്ന് (ബുധനാഴ്ച, ജൂലൈ 16, 2025) മുതൽ ആരംഭിച്ചു.

“ജംറത്ത് അൽ-ഖൈസ്” കാലയളവിൽ രാജ്യത്ത് താപനില ഗണ്യമായി ഉയരും. പകൽ താപനില 35-നും 49 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രവചനം.

രാത്രി താപനിലയും ഉയർന്ന നിലയിൽ തുടരും, ഇത് 25 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. എന്നാൽ, ഉയരം കൂടിയ പർവതപ്രദേശങ്ങളിൽ പകൽ താപനില 23-നും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലും രാത്രി താപനില 10-നും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലുമായിരിക്കും.

ഈ കാലയളവിൽ പകൽ സമയത്തിന്റെ ദൈർഘ്യം കുറയുകയും രാത്രി കൂടുകയും ചെയ്യും. ഇത് വർഷത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ സമയമായിരിക്കുമെന്നും ഗവേഷകൻ അബ്ദുൽ അസീസ് അൽ-ഹുസൈനി അറിയിച്ചു.

ഈ വേനൽക്കാല പ്രതിഭാസം 13 ദിവസം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ അൽ-ഹുസൈനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്തെ നാലാമത്തെ ഘട്ടമായ “അൽ-ഹനാ” എന്ന കാലാവസ്ഥാ മേഖലയുടെ ആദ്യ ദിവസങ്ങളുമായി ഇത് ഒത്തുപോകുന്നു.

അതിതീവ്രമായ ഈ ചൂടിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. കിഴക്കൻ, പടിഞ്ഞാറൻ പ്രവിശ്യകളിലും ഗൾഫ് രാജ്യങ്ങളിലും കൃഷിയിടങ്ങളിൽ ചെടികൾക്ക് ധാരാളം വെള്ളം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു.

കൂടാതെ, പൊതുജനങ്ങളോട് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് പരമാവധി മാറിനിൽക്കാനും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരം നിർജലീകരണം സംഭവിക്കാതെ സൂക്ഷിക്കാനും ആവശ്യമായ തണൽ ഉറപ്പാക്കാനും നിർദ്ദേശങ്ങളുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa