തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

നീണ്ട 20 വർഷത്തെ കോമക്കൊടുവിൽ വലീദ് ബിൻ ഖാലിദ് രാജകുമാരൻ വിട പറഞ്ഞു

റിയാദ്: ഏകദേശം 20 വർഷത്തോളം നീണ്ടുനിന്ന കോമക്ക് ശേഷം, പ്രമുഖ സൗദി രാജകുടുംബാംഗം വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ അന്തരിച്ചു.

2005 ൽ ലണ്ടനിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു വാഹനാപകടത്തിന്റെ ഫലമായിട്ടായിരുന്നു രാജകുമാരൻ കോമയിലായത്.

വർഷങ്ങളായി കോമയിൽ കിടക്കുന്നതിനാൽ ഉറങ്ങുന്ന രാജകുമാരൻ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഞായറാഴ്ച അസ്വർ നമസ്ക്കാരാനന്തരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്