Friday, March 6, 2026
Saudi ArabiaTop Stories

സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഏകീകൃത ആപ്പ് സേവനങ്ങളുടെ ഗുണഭോക്താക്കളുടെ എണ്ണം 5 ദശലക്ഷം കവിഞ്ഞു

റിയാദ്: സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത ആപ്പ് സേവനങ്ങളുടെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞു. അതോടൊപ്പം ആപ്പിന്റെ ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 130,000-ത്തിലധികമായിട്ടുമുണ്ട്.

ഇലക്ട്രോണിക് കരാർ ഡോക്യുമെന്റേഷൻ, വേതന സംരക്ഷണ ഫയലുകൾ അപ്‌ലോഡ് ചെയ്യൽ, ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പള കൈമാറ്റം എന്നിവയുൾപ്പെടെ ബിസിനസ്സ് ഉടമകൾക്കും ജീവനക്കാർക്കും ഇത് ഒരു സംയോജിത സംവിധാനം നൽകുന്നു.

കൂടാതെ, അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്ന ആപ്പ് , തൽക്ഷണ പ്രൊഫഷണൽ വിസ അപേക്ഷകൾ, പ്രവാസി തൊഴിലാളികളുടെ കഫാല  കൈമാറൽ, തൊഴിൽ നിയമ ലംഘനങ്ങൾ നിരീക്ഷിക്കൽ, സേവനാവസാന  കാൽക്കുലേറ്റർ എന്നിവയും  അനുവദിക്കുന്നു.

ഏകദേശം 52 സേവനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആപ് ദേശീയ ഡിജിറ്റൽ പരിവർത്തന പ്രക്രിയയെ പിന്തുണയ്ക്കുന്ന ഒരു തന്ത്രപരമായ പ്ലാറ്റ്‌ഫോമായി വർത്തിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്