ഫെലിക്സിന്റെ ഹാട്രിക് ഗോളോടെ സൗദി ലീഗിൽ അൽ നസ്റിന് തകർപ്പൻ തുടക്കം
സൗദി പ്രോ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ മടക്കമില്ലാത്ത 5 അഞ്ച് ഗോളുകൾക്ക് അൽ തആവുനിനെ തകർത്തു.
സൗദി ലീഗിൽ കന്നിമത്സരത്തിനിറങ്ങിയ പോർച്ചുഗീസ് താരം ഫെലിക്സ് ഹാട്രിക് നേടിയപ്പോൾ ഫ്രഞ്ച് താരം കിങ്‌സ്‌ലി കോമനും റൊണാൾഡോയും(പെനാൽട്ടി) ഓരോ ഗോളുകൾ വീതവും നേടി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ 2-0 ത്തിനു അൽ അഖ് ദൂദിനെ തോൽപ്പിച്ചിരുന്നു. അതേ സമയം ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ ഇത്തിഹാദ് ഇന്ന് അൽ അഖ് ദൂദിനെ നേരിടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
