Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഉച്ച വെയിലത്ത് ജോലി ചെയ്യിപ്പിച്ച സ്ഥാപനങ്ങളിൽ പരിശോധന നടത്തി അധികൃതർ

റിയാദ് – ഉച്ചക്ക് ജോലി നിരോധിക്കാനുള്ള തീരുമാനം സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ (MHRSD) പരിശോധനാ സംഘങ്ങൾ രാജ്യത്തുടനീളം 17,000-ത്തിലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി റിപ്പോർട്ട് .

ജൂൺ 15 മുതൽ ഓഗസ്റ്റ് 26 വരെയുള്ള കാലയളവിൽ, നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 1,910 നിയമലംഘനങ്ങൾ ഈ സന്ദർശനങ്ങളിൽ കണ്ടെത്തി.

വേനൽക്കാലത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്