സൗദിയിലെ എട്ട് മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
സൗദി അറേബ്യയുടെ എട്ട് മേഖലകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) വിവിധതരം കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
തിങ്കളാഴ്ച രാവിലെ മുതൽ രാത്രി വൈകിയും മഴ തുടരുമെന്നും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മക്കയിൽ നേരിയ, ഇടത്തരം, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, ജമൂം, ബഹ്‌റ, ഖുർമ, മുവയ്യ, തർബ, റനിയ, ഖുലൈസ് എന്നിവിടങ്ങളിൽ നേരിയ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും. അൽ-കാമിൽ, റഹാത്ത്, മുദ്രിക്, അൽ-ലൈത്ത്, അൽ-ഖുൻഫുദ, ത്വാഇഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവയോടെ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
അദം, ബനി യസീദ്, ജദം, മൈസാൻ, യൽമലം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റിയാദ് മേഖലയിൽ അൽ-അഫ്ലാജ്, അൽ-സുലൈൽ, വാദി അൽ-ദവാസിർ, അൽ-ഹരീഖ്, അൽ-ഖർജ്, ദമ്മാം, ഹവ്ത ബനി തമീം എന്നിവിടങ്ങളിൽ നേരിയ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും. അൽ-സുലൈൽ, വാദി അൽ-ദവാസിർ എന്നിവിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
അസീർ മേഖലയിൽ പലയിടത്തും വിവിധതരം മുന്നറിയിപ്പുകളുണ്ട്. അൽ-അംവാഹ്, അൽ-അറീൻ, ബീഷ, തത്‌ലീത്, തരീബ് എന്നിവിടങ്ങളിൽ നേരിയ മഴയും, അൽ-ബർക്ക്, അൽ-ഖഹ്മ എന്നിവിടങ്ങളിൽ ഇടത്തരം മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം.
അൽ-നമാസ്, ബൽഖർൻ, തനൂമ, രിജാൽ അൽമഅ്, മുഹായിൽ, അൽ-മുജാർദ, ബാരിഖ്, അൽ-ഹർജ, സറാത് ഉബൈദ, ദഹ്‌റാൻ അൽ-ജനൂബ്, അബഹ, അഹദ് റുഫൈദ, ഖമീസ് മുഷൈത് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അൽ-ബഹയിൽ അൽ-ഹജ്‌റ, അൽ-മഖ്‌വാത്ത്, ഖൽവ, ബൽജുറഷി, അൽ-അഖീഖ്, ബനി ഹസ്സൻ, അൽ-ഖുറാ, അൽ-മന്ദഖ് എന്നിവിടങ്ങളിൽ ശക്തമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ജിസാൻ, അൽ-ദർബ്, ബീഷ് എന്നിവിടങ്ങളിലും മറ്റ് മലയോര പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മദീനയിൽ അൽ-മഹ്ദ്, വാദി അൽ-ഫറ എന്നിവിടങ്ങളിൽ നേരിയ മഴയും ബദർ, അൽ-റയിസ്, യാൻബു എന്നിവിടങ്ങളിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. തബൂക്കിലെ അൽ-വജ്ഹ്, അംലജ്, ദുബ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
നജ്‌റാനിൽ യദ്മ, ഖബ്ബാഷ്, ഥാർ, ഹബൂന, നജ്‌റാൻ എന്നിവിടങ്ങളിൽ നേരിയ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും. ബദർ അൽ-ജനൂബിൽ ശക്തമായ മഴപ്രതീക്ഷിക്കുന്നു. ഇവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
