സൗദിയിൽ ശരത്കാലവും, ശൈത്യകാലവും ആരംഭിക്കുന്ന തിയ്യതി പ്രഖ്യാപിച്ച് അൽ ഹുസൈനി
റിയാദ്: സൗദി അറേബ്യയിൽ വരാനിരിക്കുന്ന കാലാവസ്ഥാ സീസണുകളുടെ തീയതികൾ കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ നാമകരണ സമിതി അംഗവുമായ അബ്ദുൽ അസീസ് അൽ-ഹൊസൈനി പ്രഖ്യാപിച്ചു.
പ്രഖ്യാപനമനുസരിച്ച്, 2025 സെപ്റ്റംബർ 23-ന് (1 റബീഅ് അൽ-ഥാനി 1447 AH) സൗദി അറേബ്യയിൽ ശരത്കാലം ആരംഭിക്കും.
‘അൽ-വസ്മ്’ സീസൺ ഒക്ടോബർ 16-ന് (24 റബീഅ് അൽ-ഥാനി 1447 AH) ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷം, തണുപ്പുകാലത്തിന്റെ തുടക്കമായ ‘അൽ-മുറബ്ബാനിയ’ സീസൺ 2025 ഡിസംബർ 7-ന് (16 ജുമാദ അൽ-ഥാനി 1447 AH) തുടങ്ങും.
ശൈത്യകാലം 2025 ഡിസംബർ 22-ന് (2 റജബ് 1447 AH) ജ്യോതിശാസ്ത്രപരമായി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണുകളെക്കുറിച്ച് തൻ്റെ സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുമെന്നും അൽ-ഹൊസൈനി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
