Friday, March 6, 2026
Saudi ArabiaTop Stories

ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജാമിഅ ഖുവൈസയിൽ താമസക്കാരനായ കൊണ്ടോട്ടി എക്കാപറമ്പ് കൈപറമ്പിൽ മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു) ആണ് ഞായറാഴ്ച മരണപ്പെട്ടത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജാമിഅ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

അലവി ഹാജിയും ഫാത്തിമയുമാണ് അബ്ദുൽ റഷീദിന്റെ മാതാപിതാക്കൾ. ഭാര്യ: സബ്ന പുല്ലുപറമ്പൻ. മുഹമ്മദ് ശുഹൈബ്, ഹമ്മദ് സാബിത്, ഐഫ എന്നിവർ മക്കളാണ്. വീരാൻ കുട്ടി, സാജിദ് എന്നിവർ സഹോദരങ്ങളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa