Friday, March 6, 2026
Middle EastSaudi ArabiaTop Stories

ഗാസയിലേക്കുള്ള 65-ാമത് സൗദി ദുരിതാശ്വാസ വിമാനം അൽ-അരീഷ് വിമാനത്താവളത്തിലെത്തി

ഇസ്രായേൽ ആക്രമണത്തിൽ കഷ്ടപ്പെടുന്ന ഗാസയിലെ പലസ്തീൻ ജനതയ്ക്ക് കെയ്‌റോയിലെ സൗദി എംബസിയുമായി ഏകോപിപ്പിച്ച് വീണ്ടും സൗദി അറേബ്യയുടെ സഹായം.

കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) അയച്ച 65-ാമത്തെ വിമാനം ഭക്ഷ്യവസ്തുക്കളുമായി ഈജിപ്തിലെ അൽ-അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

ഭക്ഷ്യവസ്തുക്കളാണ് വിമാനത്തിൽ പ്രധാനമായും ഉള്ളത്. ഇവ റോഡ് മാർഗം ഗസ്സ മുനമ്പിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയുടെ ഈ സഹായം.

ഗാസയിലെ ജനങ്ങൾക്കുള്ള സഹായം തുടരുമെന്നും, കൂടുതൽ സഹായങ്ങൾ ഉടൻ എത്തിക്കുമെന്നും കെ.എസ്.റിലീഫ് സെന്റർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa