Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ വിവാഹമോചിതരായ മാതാക്കൾക്ക് ഭവന സഹായത്തിനുള്ള യോഗ്യതാ കാലാവധി ഒരു വർഷമായി കുറച്ചു

റിയാദ്: സൗദി അറേബ്യയിലെ ഭവന സഹായ പദ്ധതിയായ സകനി യുടെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി.

വിവാഹമോചിതരായ മാതാക്കൾക്ക് ഭവന സഹായത്തിന് അർഹത നേടുന്നതിനുള്ള സമയപരിധി രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചു.

വിവാഹബന്ധം വേർപെടുത്തി ഒരു വർഷത്തിനകം തന്നെ ഇനി ഇവർക്ക് ഭവന സഹായത്തിന് അപേക്ഷിക്കാൻ സാധിക്കും.

വേഗത്തിലും കൂടുതൽ എളുപ്പത്തിലും ഭവന പരിഹാരങ്ങൾ ലഭ്യമാക്കുക, പൗരന്മാരെ ഭവന സഹായം നേടാൻ സഹായിക്കുക, അതുവഴി സാമൂഹികവും കുടുംബപരവുമായ സ്ഥിരത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ‘സകനി’ പ്രോഗ്രാം വ്യക്തമാക്കി.

മന്ത്രിസഭാ തീരുമാനത്തിൻ്റെ (നമ്പർ 850) തുടർച്ചയായാണ് ഈ തീരുമാനം വന്നിരിക്കുന്നത്. ഈ തീരുമാനത്തിൽ ഭവന സഹായത്തിന്റെ നിയമങ്ങളിൽ മറ്റ് നിരവധി മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു:

കുടുംബനാഥനുള്ള അർഹതയുടെ പ്രായപരിധി 20 വയസ്സായി കുറച്ചു. ഭാര്യയ്ക്കോ അമ്മയ്ക്കോ ഉണ്ടായിരുന്ന ആശ്രിതത്വത്തിന്റെ വ്യവസ്ഥ ഒഴിവാക്കി.

2030-ഓടെ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥത 70% ആയി ഉയർത്തുക, സുരക്ഷിതവും സുസ്ഥിരവുമായ താമസ അന്തരീക്ഷം നൽകുന്നതിലൂടെ ജീവിതനിലവാരം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa