“സമാധാനം കൊണ്ട് വരാൻ സാധിക്കുന്ന ഏക വ്യക്തി താങ്കൾ മാത്രം”- ട്രംപിനോട് സീസി
സമാധാനം കൊണ്ട് വരാൻ പ്രാപ്തിയുള്ള ഒരേയൊരു വ്യക്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു.
ഷാം അൽ-ഷെയ്ക്ക് സമാധാന ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ്നെ സ്വീകരിച്ചുകൊണ്ട് ഈജിപ്ഷ്യൻ പ്രസിഡന്റ്, വെടിനിർത്തൽ ഏകീകരിക്കുകയും ഗാസയിലേക്ക് സഹായം എത്തിക്കുകയും വേണം. എന്ന് കൂട്ടിച്ചേർത്തു.
ഗാസ രേഖ കരാർ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഗാസ കരാറിനെക്കുറിച്ചുള്ള ഒരു സമഗ്ര രേഖയിൽ നമ്മൾ ഒപ്പുവെക്കും, സമാധാനവും നീതിയും കൈവരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നമ്മൾ സ്വീകരിക്കും, ട്രം പ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
