റി എൻട്രിയിൽ പോയ ഗാർഹിക തൊഴിലാളിയെ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന്റെ സമയപരിധി വ്യക്തമാക്കി സൗദി ജവാസാത്ത്
റി എൻട്രിയിൽ പോയ ഗാർഹിക തൊഴിലാളിയെ ഓട്ടോമാറ്റിക്ക് ആയി സിസ്റ്റത്തിൽ നീന്ന് നീക്കം ചെയ്യുന്നതിന്റെ (ഇസ്ഖാത്ത്) സമയപരിധി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളെ (അവർ സൗദിയിൽ നിന്ന് പോയി തിരിച്ചെത്തിയില്ലെങ്കിൽ) റി എൻട്രി വിസ കാലാവധി കഴിഞ്ഞ് 6 മാസത്തിനുശേഷം ഓട്ടോമാറ്റിക്കായി സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യും എന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്.
അതേ സമയം റി എൻട്രി വിസ കാലാവധി അവസാനിച്ച് 30 ദിവസത്തിനുശേഷം സ്പോൺസർക്ക് അബ്ഷിർ പ്ലാറ്റ്‌ഫോം വഴി അവരെ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യാമെന്നും ജവാസാത്ത് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
