Friday, March 6, 2026
Saudi ArabiaTop Stories

സൗദി അറേബ്യ ഉംറ വിസാ പ്രവേശന കാലാവധി വെട്ടിക്കുറച്ചു

സൗദി അറേബ്യ ഉംറ വിസയുടെ പ്രവേശന കാലാവധി ഒരു മാസമായി വെട്ടിക്കുറച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.

ഭേദഗതി ചെയ്ത ചട്ടങ്ങൾ അനുസരിച്ച്, ഉംറ വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർഥാടകൻ സൗദിയിൽ പ്രവേശിക്കണം. അല്ലെങ്കിൽ വിസ കാൻസൽ ആകും. അടുത്ത ആഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം സൗദിയിൽ എത്തിയത്തിന് ശേഷമുള്ള ഉംറ വിസയിലെ താമസ  കാലാവധി മൂന്ന് മാസം തന്നെയായിരിക്കും. അതിൽ മാറ്റമില്ല.

നിലവിൽ ഉംറ വിസയുടെ പ്രവേശന കാലാവധി മൂന്ന്  മാസമാണ് . അതാണ് ഒരു മാസമായി വെട്ടിക്കുറച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്