Friday, March 6, 2026
FootballSaudi ArabiaTop Stories

വീണ്ടും രക്ഷകനായി റൊണാൾഡോ;  തോൽവി അറിയാതെ അൽ നസ്ർ മുന്നോട്ട്


സൗദി ലീഗിൽ പരാജയമറിയാതെ അൽ നസ്റിന്റെ തേരോട്ടം തുടരുന്നു. കഴിഞ്ഞ ദിവസം അൽ ഫൈഹക്കെതിരെയുള്ള മാച്ചിൽ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷം ഉഗ്രമായ തിരിച്ചുവരവ് നടത്തിയാണ് അൽ നസ്ർ 2-1 നു വിജയം ഉറപ്ലിച്ചത്.

ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളായിരുന്നു അൽ നസ്റിന്റെ വിജയത്തിനു പിൻബലമായത്.

ഇതോടെ ലീഗിൽ കളിച്ച 7 മാച്ചും ജയിച്ച് 21 പോയിന്റോടെ അൽ നസ്ർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 18 പോയിന്റുള്ള അൽ തആവുൻ രണ്ടാം സ്ഥാനത്തും 17 പോയിന്റുള്ള അൽ ഹിലാൽ മൂന്നാം സ്ഥാനത്തും ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്