തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ ഇന്ത്യക്കാരനെ വെടി വെച്ച് കൊന്ന കേസിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

ജിദ്ദയിൽ ഒരു ഇന്ത്യക്കാരനെ വെടി വെച്ച് കൊന്ന കേസിൽ രണ്ട് വിദേശികൾ അറസ്റ്റിലായി.

അതിർത്തി നിയമ ലംഘാകരായ രണ്ട് എത്യോപ്യൻ വംശജർ ആണ് പിടിയിൽ ആയത്.

നിരോധിത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും പ്രോത്സാഹിപ്പിക്കുന്നതിൽ രണ്ട് നിയമലംഘകരും സജീവമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്