Friday, March 6, 2026
Saudi ArabiaTop Stories

ഉറക്കത്തിനിടെ ഹൃദയാഘാതം; മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുബീഷ് കങ്കാണി വളപ്പിലാണ് (33) അന്തരിച്ചത്.

ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന സുബീഷിനെ, രാത്രി ഉറങ്ങാൻ കിടന്ന ശേഷം പിറ്റേന്ന് രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa