Friday, March 6, 2026
Saudi ArabiaTop Stories

സൗദി വിസിറ്റ്, ഉംറ വിസാ പ്രവേശന തീയതിയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന ആശങ്കക്ക് മറുപടി

സൗദിയിലേക്കുള്ള വിസിറ്റ് വിസ, ഉംറ വിസ എന്നിവ സ്റ്റാംബ് ചെയ്ത് 1 മാസത്തിനുള്ളിൽ സൗദിയിലേക്ക് പ്രവേശിച്ചിരിക്കണം എന്ന പുതിയ നിബന്ധനയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന ആശങ്കക്ക് ട്രാവൽ എജന്റുമാർ വിശദീകരണം നൽകി.

ഈ നിയമം വരുന്നതിനു മുമ്പ് ഉംറ വിസയോ വിസിറ്റ് വിസയോ ഇഷ്യു ചെയ്‌തവർക്ക് ഇത് ബാധകമാകുമോ എന്നാണു പ്രധാനമായും ആളുകൾക്ക് ഉണ്ടായ ആശങ്ക.  നേരത്തെ വിസ ഇഷ്യു ചെയ്തിട്ടുള്ളവർ  ആശങ്കപ്പെടേണ്ടതില്ലെന്നും അവർ അവരുടെ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അന്തിമ തീയതി ആയി രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണോ അതിനു മുമ്പ് പ്രവേശിച്ചാൽ മതി എന്നുമാണ് ട്രാവൽ ഏജന്റുമാർ മറുപടി നൽകിയത്.

അതേ സമയം, സൗദിയിലേക്കുല്ല പ്രവേശന തീയതി ഒരു മാസമാക്കി ചുരുക്കുന്ന നിയമം പുതിയ ഉംറ വിസക്കാർക്ക് ഈ ആഴ്ചയിൽ മാത്രമേ ബാധകമാകൂ എന്നും സൗദി വിസകൾ സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ തന്റെ വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാമെന്നും വി-സ്മാർട്ട് ട്രാവൽസ് ജിദ്ദ മാനേജർ അബ്ദുൽ റസാഖ് വിപി ( http://wa.me/+917907937101 ) അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്