Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഒരു വിദേശിയുടെ ഇഖാമ എക്സ്പയർ ആകുന്നതിന്റെ എത്ര ദിവസം മുമ്പ് വരെ പുതുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി ജവാസാത്ത്

ജിദ്ദ: സൗദിയിൽ വാണിജ്യ, ഗാർഹിക തൊഴിലാളികൾക്കുടെ ഇഖാമ കാലാവധി കഴിയുന്നതിന്റെ എത്ര ദിവസം മുമ്പ് വരെ പുതുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി ജവാസാത്ത്.

ഗാർഹിക തൊഴിലാളികൾക്കുള്ള ഇഖാമ അവയുടെ കാലാവധി 14 മാസത്തിൽ കുറവായിരിക്കുന്ന സമയം പുതുക്കാമെന്ന് ജവാസാത്ത് വ്യക്തമാക്കി.

അതേ സമയം വാണിജ്യ തൊഴിലാളികൾക്ക്, അവരുടെ ഇഖാമ വാലിഡിറ്റി 6 മാസത്തിൽ താഴെ ശേഷിക്കുകയും, അവർക്ക് സാധുവായ വർക്ക് പെർമിറ്റും ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ഉണ്ടാകുകയും ചെയ്താൽ പുതുക്കൽ സാധ്യമാണെന്നും ജവാസാത്ത്  വിശദീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്